സബ് ഇൻസ്‌പെക്ടർ വിജ്ഞാപനം വന്നു - Kerala Sub Inspector (SI) Recruitment 2023



Kerala Sub Inspector Recruitment 2023 : കേരള പി എസ് സി സബ് ഇൻസ്‌പെക്ടർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 1 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Kerala Sub Inspector Notification 2023

Name of DepartmentPolice (Armed Police Battalion)
Name of PostArmed Police Sub Inspector (Trainee)
Category Number672//2022
Method of AppointmentDirect Recruitment
Scale Of PayRs.45600 – 95600/-
Number of VacanciesAnticipated Vacancies
Mode of ApplyOnline
Last date to submit the application1st February 2023

Vacancy Details

സബ് ഇൻസ്‌പെക്ടർ തസ്തികയിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of the PostVacancies
Sub Inspectorപ്രതീക്ഷിത ഒഴിവുകൾ

Age Limit Details

സബ് ഇൻസ്‌പെക്ടർ തസ്തികയിൽ തസ്തികയിലേക്ക് 31 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.

Name of PostsAge Limit
Sub Inspector18 മുതൽ 31 വരെ. ഉദ്യോഗാർത്ഥികൾ 02.01.1986 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം.
OBC : 34 വരെ SC/ST : 36 വരെ

Salary Details

സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of PostsSalary
Sub Inspector₹ 45600 – 95600/-

Qualification Details

വിദ്യാഭ്യാസ യോഗ്യത:

സബ് ഇൻസ്‌പെക്ടർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Name of PostsQualification
Sub Inspectorബിരുദധാരിയായിരിക്കണം

Physical Qualifications

Height167 cms
Chest81 cm with a minimum expansion of 5 cm.

പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 160 സെ.മീ ഉയരവും 76 സെ.മീ നെഞ്ചളവും ഉണ്ടായിരുന്നാൽ മതിയാകും. എന്നാൽ നെഞ്ചളവിന്റെ വികാസം 5 സെ.മീ വേണമെന്ന നിബന്ധന പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും ബാധകമാണ്.

  1. ഓരോ കണ്ണിനും പൂർണ്ണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം.
  2. വർണ്ണാന്ധത, സ്ക്വിന്റ് അല്ലെങ്കിൽ കണ്ണിന്റെയോ കൺപോളകളുടേയൊ മോർബിഡ് ആയിട്ടുളള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്.
  3. മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുളള കൈകാലുകൾ, കോമ്പല്ല് (മുൻ പല്ല്), ഉന്തിയ പല്ലുകൾ, കേൾവിയിലും സംസാരത്തിലുമുളള കുറവുകൾ എന്നിങ്ങനെയുളള ശാരീരിക ന്യൂനതകൾ അയോഗ്യതയായി കണക്കാക്കുന്നതായിരിക്കും.

Physical Efficiency Test

ItemsOne Star
100 മീറ്റർ ഓട്ടം14 സെക്കന്റ്
ഹൈ ജംപ് ലോംഗ്132.20 സെ.മീ
ലോംഗ് ജംപ്457.20 സെ.മീ
പുട്ടിംഗ് ദ ഷോട്ട് (7264 ഗ്രാം)609.60 സെ.മീ
ത്രോയിംഗ് ദി ക്രിക്കറ്റ് ബാൾ6096 സെ.മീ.
റോപ് ക്ലൈമ്പിംഗ് (കൈകൾ മാത്രം ഉപയോഗിച്ച്)365.80 സെ.മീ.
പുൾ അപ്സ് അഥവാ ചിന്നിംഗ്8 തവണ
1500 മീറ്റർ ഓട്ടം5 മിനിറ്റ് 44 സെക്കന്റ്

How To Apply?

അപേക്ഷകൾ സമർപ്പിക്കേണ്ട രീതി :

  1. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ വൺ ടൈം രജിസ്‌ട്രേഷൻ സംവിധാനം പ്രകാരം രജിസ്റ്റർ ചെയ്യണം.
  2. ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.
  3. തുടർന്ന് ഓപ്പൺ ആകുന്ന വിൻഡോയിൽ Notification എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  4. Notification വിഭാഗത്തിൽ, കാറ്റഗറി നമ്പർ നൽകാനുള്ള സ്ഥലത്ത് കാറ്റഗറി നമ്പർ ടൈപ്പ് ചെയ്യുക. അടുത്തതായി Apply ബട്ടൺ അമർത്തുക. എന്നിട്ട് ചില അടിസ്ഥാന വിവരങ്ങൾ നൽകുക.
  5. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഹോം പേജിലെ "My Application" എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കപ്പെട്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
  6. ഭാവിയിലെ ഉപയോഗത്തിനായി വേണെങ്കിൽ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.