ഓഫീസ് അറ്റന്റന്റ് ഗ്രേഡ് II ഒഴിവുകൾ - Kerala PSC Office Attendant Grade II Recruitment 2023



Kerala PSC Office Attendant Grade II Recruitment 2023 : കേരള പി എസ് സി ഓഫീസ് അറ്റന്റന്റ് ഗ്രേഡ് II തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 1 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.


Kerala Office Attendant Grade II Notification 2023

Name of DepartmentKerala Administrative Tribunal
Name of PostOffice Attendant Grade II/Messenger/Night Watchman)
Category Number698/2022
Method of AppointmentDirect Recruitment
Scale Of PayRs.23000-50200/-
Number of Vacancies13(Thirteen )
Mode of ApplyOnline
Last date to submit the application1st February 2023

Vacancy Details

ഓഫീസ് അറ്റന്റന്റ് ഗ്രേഡ് II തസ്തികയിൽ 13 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of the PostVacancies
Office Attendant Grade II/Messenger/Night Watchman)13

Age Limit Details

ഓഫീസ് അറ്റന്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് 36 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.

Name of PostsAge Limit
Office Attendant Grade II/Messenger/Night Watchman)18 മുതൽ 36 വരെ. ഉദ്യോഗാർത്ഥികൾ 02.01.1986 നും 01.01.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം.

Salary Details

ഓഫീസ് അറ്റന്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of PostsSalary
Office Attendant Grade II/Messenger/Night Watchman)Rs.23000-50200/-

Qualification Details

വിദ്യാഭ്യാസ യോഗ്യത:

ഓഫീസ് അറ്റന്റന്റ് ഗ്രേഡ് II തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Name of PostsQualification
Office Attendant Grade II/Messenger/Night Watchman)ഏഴാം ക്ലാസ് പാസായിരിക്കണം. ബിരുദം നേടിയിരിക്കാൻ പാടില്ല.

How To Apply?

അപേക്ഷകൾ സമർപ്പിക്കേണ്ട രീതി :

  1. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ വൺ ടൈം രജിസ്‌ട്രേഷൻ സംവിധാനം പ്രകാരം രജിസ്റ്റർ ചെയ്യണം.
  2. ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.
  3. തുടർന്ന് ഓപ്പൺ ആകുന്ന വിൻഡോയിൽ Notification എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  4. Notification വിഭാഗത്തിൽ, കാറ്റഗറി നമ്പർ നൽകാനുള്ള സ്ഥലത്ത് കാറ്റഗറി നമ്പർ ടൈപ്പ് ചെയ്യുക. അടുത്തതായി Apply ബട്ടൺ അമർത്തുക. എന്നിട്ട് ചില അടിസ്ഥാന വിവരങ്ങൾ നൽകുക.
  5. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഹോം പേജിലെ "My Application" എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കപ്പെട്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
  6. ഭാവിയിലെ ഉപയോഗത്തിനായി വേണെങ്കിൽ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക.